ബല്ലാത്ത പഹയൻ aka വിനോദ് നാരായൺ…. ഒരു കോഴിക്കോട്ടുകാരൻ. കോഴിക്കോട് REC (ഇന്നത്തെ National Institute of Technology)ൽ നിന്നും എലെക്ട്രിക്കൽ എഞ്ചിനീയറിങ് കഴിഞ്ഞ് ഭാരതത്തിലും ദുബായിലും ലണ്ടനിലും ജോലിയും ബിസിനസ്സും ചെയ്ത് കഴിഞ്ഞ 19 വർഷമായി അമേരിക്കയിൽ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്നു. ഇപ്പോൾ സിംഗുലാരിറ്റി യൂണിവേഴ്സിറ്റിയിൽ agile coach ആയി സേവനമനുഷ്ഠിക്കുന്നു…

www.vinodnarayan.com എന്ന ഇംഗ്ലീഷ് ബ്ലോഗ് വഴി കവിതകളും സമകാലീന കുറിപ്പുകളും എഴുതി തുടങ്ങി. കൂട്ടത്തിൽ മർത്ത്യൻ എന്ന പേരിൽ www.marthyan.com എന്ന ബ്ലോഗ് വഴി മലയാളം കവിതകളും പരിഭാഷകളും കഴിഞ്ഞ പത്ത് വർഷമായെഴുതുന്നു. 2016 ൽ ബല്ലാത്ത പഹയൻ എന്ന വ്ലോഗ് യൂട്യൂബിൽ തുടങ്ങി… സമകാലീന സംഭവങ്ങളും അതിനെ കുറിച്ചുള്ള സ്വതന്ത്രമായ അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു… അടുത്തായി സോഷ്യൽ മീഡിയയിലെ കവിതകളും കഥകളും വർത്തമാനങ്ങളുമായി പഹയന്റെ ‘Pahayan’s Malayalam Podcast’ എന്നൊരു പോഡ്‌കാസ്റ്റും തുടങ്ങിയിട്ടുണ്ട്… iTunes ലും spotify ലും Player.fm ലും ലഭ്യമാണ് … 2019ൽ ഇറങ്ങിയ ‘ദി ഗാംബ്ലർ’ എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുകയും ചെയ്തു…